ബിജെപി നേതാക്കൾക്കെതിരെ കേസെടുത്തു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്ക്ക് വിമാനത്താവളത്തിൽ സ്വീകരണം നൽകാൻ എത്തിയ ബിജെപി നേതാക്കൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇന്ന് ഇവരെ സ്റ്റേഷനിൽ ഹാജരാക്കും. എപ്പിഡമിക് ആക്ട് പ്രകാരം എടുത്തിരിക്കുന്ന പോലീസ് കേസിൽ ബിജെപി നേതാവ് ബാബു കരിയാടാണ് പ്രധാന പ്രതി.
അഞ്ഞൂറോളം പ്രവർത്തകർ തടിച്ചു കൂടിയാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയ്ക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ വലിയ സ്വീകരണം നൽകിയത്. തുടർന്ന് സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ണ്ടാൽ തിരിച്ചറിയുന്ന 500 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്രവർത്തകർ തടിച്ചു കൂടിയതിനാൽ പകർച്ച വ്യാധി പടരാനുള്ള സാധ്യത ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി.
പുകവലിയും മദ്യപാനവും ഒഴിവാക്കണം; വാക്സിനേഷന് മുൻപും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക