കോവിഡ് പ്രതിസന്ധികൾക്കിടെ സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ സാധിക്കാതെ പോയവർക്ക് വീണ്ടും പരീക്ഷ എഴുതുവാനുള്ള അവസരം. പരീക്ഷ എഴുതുവാനുള്ള അവസരമൊരുക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ വര്‍ഷം പരീക്ഷക്കപേക്ഷിച്ച പലർക്കും പരീക്ഷ എഴുതുവാൻ സാധിച്ചില്ലെന്നും അവയിൽ മിക്കവരുടെയും അവസാനത്തെ അവസരമായിരുന്നു അതെന്നും കാണിച്ച് ഹർജി നൽകിയിരുന്നു. ഈ ഹർജി പരിഗണിക്കവെയാണ് കേന്ദ്രം തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
മൂലമറ്റം പവര്‍ഹൗസിലുണ്ടായ പൊട്ടിത്തെറി, സംസ്ഥാനത്ത് പലയിടങ്ങളിലും വൈദ്യുതി മുടങ്ങി
കേന്ദ്ര സര്‍ക്കാര്‍ നിലപാട് സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. സിവില്‍ സര്‍വീസ് പരീക്ഷയുടെ അവസാന അവസരവും നഷ്ടമായവര്‍ക്കാണ് വീണ്ടും അവസരം ലഭിക്കുക. പരീക്ഷ എഴുതാനാകാതെ പ്രായ പരിധി കഴിഞ്ഞവര്‍ക്ക് ഇളവ് ലഭിക്കില്ല. ഫെബ്രുവരി എട്ടിന് സുപ്രീംകോടതി ഹർജി വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക