സ്കോള്‍ കേരള മുഖേന 2020-22 ബാച്ചില്‍ ഹയര്‍ സെക്കണ്ടറി കോഴ്സ് ഓപ്പണ്‍ റഗുലര്‍, പ്രൈവറ്റ്, സ്പെഷ്യല്‍ കാറ്റഗറി (പാര്‍ട്ട് 3) വിഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് നിര്‍ദ്ദിഷ്ട രേഖകള്‍ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്ക് പഠന/പരീക്ഷാ കേന്ദ്രം അനുവദിച്ചു. രജിസ്ട്രേഷന് സമയത്ത് അനുവദിച്ച യൂസര്‍ നെയിം, പാസ് വേര്‍ഡ് എന്നിവ ഉപയോഗിച്ച് www.scolekerala.org മുഖേന വിദ്യാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തെടുത്ത് പഠന/പരീക്ഷാകേന്ദ്രം കോഡിനേറ്റിംഗ് ടീച്ചറുടെ മേലൊപ്പും സ്കൂള്‍ സീലും വാങ്ങേണ്ടതാണ്. ഫോണ്‍:0471 2342950.
പ്രതികരിക്കാൻ ഇവിടെ എഴുതുക