സംസ്ഥാനത്ത് കോളേജുകളിൽ ഒന്നാം വർഷ ബിരുദ റഗുലർ ക്ലാസുകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കും. 27 വരെയാണ് ഒന്നാം വർഷ ബിരുദ ക്ലാസുകൾ നടത്തുക. രണ്ടാംവർഷ ബിരുദ വിദ്യാർഥികളുടെ റെഗുലർ ക്ലാസുകൾ മാർച്ച് ഒന്നു മുതൽ 16 വരെ നടത്തും. ഓൺലൈൻ ക്ലാസുകളായിരുന്നു വിദ്യാർത്ഥികൾക്ക് ഇതുവരെ ഉണ്ടായിരുന്നത്.
നിലവിൽ റഗുലർ ക്ലാസുകൾ നടന്നുകൊണ്ടിരിക്കുന്ന ബിരുദ ഫൈനൽ സെമസ്റ്ററുകാരുടെ ക്ലാസുകൾ ഉടൻ പൂർത്തിയാക്കാനും നിർദേശം നൽകിയിട്ടുണ്ട്. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ റഗുലർ ക്ലാസുകൾ മാർച്ച് 17 മുതൽ 30 വരെയും ഉണ്ടായിരിക്കും. ബിരുദ വിഭാഗത്തിൽ റെഗുലർ ക്ലാസുകൾ ഇല്ലാത്ത ബാച്ചിലേക്ക് ഓൺലൈൻ ക്ലാസുകൾ നടത്തണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക