വീണ്ടും പാചക വാതക വിലയിൽ വർധനവ്. ഇനി മുതൽ 796 രൂപയ്ക്കാവും സബ്സിഡിയില്ലാത്ത സിലിണ്ടർ ഡൽഹിയിൽ ലഭ്യമാകുക. ഗാർഹികോപയോഗങ്ങൾക്കുള്ള സിലിണ്ടറിന് 50 രൂപയാണ് വർധിച്ചിരിക്കുന്നത്. വിലവർധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. അതേസമയം, ഇന്ന് ഇന്ധനവിലയും വർധിപ്പിച്ചിട്ടുണ്ട്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ യോഗത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്
ഡിസംബറിന് ശേഷം പാചക വാതക സിലിണ്ടറിനുമേൽ വരുന്ന മൂന്നാമത്തെ വിലവർധനവാണിത്. ഇന്ധനവിലയിലും വർധനവുണ്ടായിട്ടുണ്ട്. പെട്രോളിന് 29 പൈസയും ഡീസലിന് 34 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 90 രൂപ 61 പൈസയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക