കണ്ണൂർ :സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളെ അടിസ്ഥാനമാക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ഹ്രസ്വ സിനിമകള്‍ ജില്ലയിലെ ആയിരം കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നു. ജില്ലാ ലൈബ്രറി കൗണ്‍സിലുമായി ചേര്‍ന്നാണ് പ്രദര്‍ശനം ഒരുക്കുന്നത്. ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന സാംസ്ക്കാരിക സദസ്സുകളുടെ ഭാഗമായാണ് ചിത്രങ്ങളുടെ പ്രദര്‍ശനം ഒരുക്കുന്നതെന്ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ വിജയന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന് എന്നിവര്‍ അറിയിച്ചു. ബുധനാഴ്ച വിവിധ വായനശാലകളില്‍ പ്രദര്‍ശനം നടന്നു.
ഇതിന്റെ ഭാഗമായി ജില്ലാ ലൈബ്രറി കൗണ്‍സിലുമായി ചേര്‍ന്ന് ജില്ലയിലെ ആയിരം വായനശാലകളില്‍ സിനിമാ പ്രദര്‍ശനവും സാംസ്ക്കാരിക സദസ്സും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിനായി ആയിരം ഡിവിഡികള്‍ തയ്യാറാക്കി വായനശാലകള്‍ക്ക് നല്‍കും. പ്രശസ്ത സംവിധായകന് ഷറീഫ് ഈസ സംവിധാനം നിര്‍വഹിച്ച ഒരു സ്വപ്നം പോലെ, സരിന് രാമകൃഷ്ണന് സംവിധാനം ചെയ്ത ആയിരം ഇതളുള്ള പുഞ്ചിരി എന്നീ ഹ്രസ്വ സിനിമകളും അന്‍ഷാദ് കരുവഞ്ചാല്‍ സംവിധാനം ചെയ്ത കാഴ്ചകളുടെ കണ്ണൂര്‍, കൊറോണ തോല്‍ക്കും, നമ്മള് ജയിക്കും എന്നീ ഡോക്യുമെന്ററികളുമാണ് പ്രദര്‍ശനത്തിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക