തമിഴ്നാട് സർക്കാർ വിദേശ നിക്ഷേപ സ്ഥാപനങ്ങൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. വിദേശ നിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വിതരണ ശൃംഖലകളും ഒപ്പം ബിസിനസ് പ്രവർത്തികളും കൂടുതൽ വ്യാപിപ്പിക്കാൻ താല്പര്യമുള്ളവർക്ക് കൂടുതൽ ഗുണകരമാകുന്നതാണ് ഈ പദ്ധതി. അഞ്ചുവർഷത്തേക്ക് വൈദ്യുതി നികുതിയിൽ ഇളവ്, സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവ്, ഒരുകോടി രൂപവരെയുള്ള ഹരിത വ്യവസായത്തിന് പ്രോത്സാഹനം തുടങ്ങിയവയെല്ലാം ഈ പദ്ധതിക്ക് കീഴിലായി വരും.
ഗതാഗത സൗകര്യം, ജിഎസ്ടി റീഫണ്ട്, സ്ഥലങ്ങൾ ഏറ്റെടുക്കുന്നതിനുള്ള ചെലവുകളിൽ ഇളവുകൾ തുടങ്ങിയവ നൽകുമെന്നാണ് പ്രഖ്യാപനം. 5000 കോടി രൂപയിൽ മുകളിലുള്ള പദ്ധതികൾക്ക് ഏഴുവർഷവും നിക്ഷേപ കാലയളവ് അനുവദിക്കും. നാലു വർഷത്തിനുള്ളിൽ 500 കോടി രൂപയെങ്കിലും നിക്ഷേപിക്കാൻ തയ്യാറാകണം
പ്രതികരിക്കാൻ ഇവിടെ എഴുതുക