കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്ന് ബി.ജെ.പിയെ അറിയിച്ചെന്ന് ഇ ശ്രീധരൻ വ്യക്തമാക്കി.
ഗവർണ്ണർ പദവി താൽപര്യമില്ലെന്നും മത്സരിക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം ഏതാണ് എന്ന് ബിജെപി തീരുമാനിക്കും. ചുമതല ഏൽപ്പിച്ചാൽ തീർച്ചയായും ചെയ്യും.
കേരളത്തിൽ തനിക്ക് സൽപ്പേരുണ്ടെന്നും ഇങ്ങനെ ഒരാൾ ബിജെപിയിൽ ചേർന്ന് പ്രവർത്തിച്ചാൽ കൂടുതൽ പേര് പാർട്ടിയിലേക്ക് വരുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
എൽഡിഎഫ് യുഡിഎഫ് മുന്നണികൾക്ക് സംസ്ഥാനത്തിന്റെ വികസനത്തിനായി ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നും ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെക്ക് താൻ നിർദ്ദേശങ്ങൾ നൽകിക്കഴിഞ്ഞെന്നും ഇ. ശ്രീധരൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക