മിനിസ്ക്രീനിലും വെള്ളിത്തിരയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് കവിത നായർ. സിനിമകളിലും സീരിയലുകളിലും ചാനലുകളിലൂടെയുമൊക്കെ സജീവമായിരിക്കുന്ന പോലെ തന്നെ കവിത സോഷ്യൽ മീഡിയയിലും വളരെ ആക്ടീവാണ്.
ടെലിവിഷൻ അവതാരിക, ചലച്ചിത്രനടി എന്നീ നിലകളിൽ പ്രശസ്തയാണ് കവിതാ നായർ. 2002ൽ സൂര്യ ടിവിയിൽ സംപ്രേക്ഷേണം ചെയ്ത പൊൻപുലരി എന്ന പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.അഭിനയരംഗത്ത് നിരവധി അവസരങ്ങൾ കവിതയെ തേടിയെത്തി. കൊന്തയും പൂണൂലും, അപ്പോത്തിക്കിരി, ലീല, 10 കൽപനകൾ, ഹണീ ബി 2 എന്നിവ അഭിനയിച്ച ചിത്രങ്ങളിൽ പ്രധാനപെട്ടവയാണ്. വിവപിൻ നന്ദൻ ആണ് ഭർത്താവ്.
ഇപ്പോൾ പങ്കുവെച്ച ഒരു ചിത്രത്തിന് വന്ന ഒരു കമന്റും അതിന് നൽകിയ മറുപടിയുമാണ് വൈറലാകുന്നത്. മൂക്കും താടുയുമെല്ലാം സർജറിയിലൂടെ വെച്ചുപിടിച്ചതല്ലേ എന്നായിരുന്നു ചോദ്യം. ദൈവം സഹായിച്ച് ഇതുവരെ അതിന്റെ ആവശ്യം വന്നിട്ടില്ലെന്നാണ് താരം നൽകിയ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക