രണ്ടില ചിഹ്നം ജോസ് കെ.മാണിക്കെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച്. സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ അപ്പീല്‍ തള്ളി. രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മിഷന് ഉത്തരവ് കോടതി ശരിവച്ചു.
നേരത്തെ പിജെ ജോസഫിന്റെ ഹർജി സിംഗിൾബെഞ്ച് തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെ പിജെ ജോസഫ് നൽകിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പറഞ്ഞത്.
സംസ്ഥാന സമിതി അംഗങ്ങളുടെ എണ്ണം ശരിയായി പരിശോധിക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചത് എന്നായിരുന്നു പിജെ ജോസഫിന്റെ പ്രധാന വാദം.
അധികാര പരിധിക്ക് അപ്പുറം കടന്നാണ് കേരള കോൺഗ്രസ് വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം എടുത്തതെന്നും ജോസഫ് പക്ഷം വാദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക