വാഹനാപകടത്തില്‍ ഭര്‍ത്താവ് മരിച്ച ദുഃഖം താങ്ങാനാകാതെ ഭാര്യ ജീവനൊടുക്കി. ഈ റോഡ് കലിങ്കരായന് പാളയംശേഖരന്റെ(50) ഭാര്യ നാഗരത്നം (46) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം കാലികരായന് പാളയത്തില്‍നിന്നു ബന്നാരിയിലേക്കു പോകവെ ബൈക്ക് അപകടത്തിലല്‍ പെടുകയും ശേഖരന് മരിക്കുകയും ചെയ്തിരുന്നു. ഒരു കാര്‍ ശേഖരന്റെ ബൈക്കിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശേഖരനെ കുരുമ്പംപാളയത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.
ഭര്‍ത്താവിന്റെ മരണവിവരം അറിഞ്ഞ നാഗരത്നം ആശുപത്രിയുടെ ഏഴാംനിലയില്നിന്നും താഴേക്കു ചാടി ജീവനൊടുക്കുകയായിരുന്നു. നാഗരത്നത്തിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക