ഇരുകാതിലേയും ചെമ്പുകുണുക്കു കുലുക്കി തലയെടുപ്പോടെ നടക്കുകയാണു രാമു. കിള്ളിമംഗലം കളപ്പുറത്തട്ടേൽ റിട്ട. പട്ടാള ഉദ്യോഗസ്ഥൻ സാം വർഗീസിന്റെ വീട്ടിലെ താരമാണ് രാമു.
കൊത്തുകോഴി ഇനത്തിൽ പെട്ട തലയെടുപ്പുള്ള പൂവൻകോഴിയാണ് രാമു. ഒരു വർഷം മുൻപ് തമിഴ്നാട്ടിൽ നിന്നു സാമിന്റെ സുഹൃത്താണു രാമുവിനെ കിള്ളിമംഗലത്ത് എത്തിച്ചത്. വാലും തലയും ഏകദേശം ഒരേ വലുപ്പമുള്ള കോഴിയാണെങ്കിൽ ഇവയ്ക്ക് കമ്മലിടാൻ പറ്റുമെന്ന് 18 വർഷം മുൻപ് സിക്കിമിൽ സേവനമനുഷ്ഠിക്കുന്നതിനിടെ തന്റെ സഹായിയായിരുന്ന പണ്ഡിറ്റ് പറഞ്ഞിരുന്നു.
രാമുവിന്റെ തലയും വാലും കണ്ടപ്പോൾ ആ വാക്കുകൾ ഓർമവന്നു. പണ്ഡിറ്റ് പറഞ്ഞു കൊടുത്ത രീതിയിൽ നാരങ്ങാനീരിൽ മഞ്ഞളും ഉപ്പും ഇട്ട വെള്ളത്തിൽ മുക്കിയ നാരകമുള്ള് ഉപയോഗിച്ചാണ് രാമുവിനു കാതുകുത്തിയത്. സാമിന്റെ വീട്ടിലെ 12 കോഴികൾക്കിടയിൽ കുണുക്കുമായി വിലസുകയാണു രാമു.
പ്രതികരിക്കാൻ ഇവിടെ എഴുതുക