ബിഗ് ബോസ് ഹൗസിലെ രഹസ്യ പ്രണയത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഈ വീട്ടില്‍ തനിക്കൊരാളെ വലിയ ഇഷ്ടമാണെന്ന് ക്യാമറയെ നോക്കി സൂര്യ പറഞ്ഞിരുന്നു. വീക്ക്ലി എപ്പിസോഡില്‍ എത്തിയ മോഹന്‍ലാല്‍ മറ്റാരുമറിയാതെ സൂര്യ സ്നേഹിക്കുന്ന ആ ഒരാള്‍ ആരാണെന്ന ചോദ്യം ചോദിക്കുകയായിരുന്നു.
മറ്റാരോടും പറയാതെ സൂക്ഷിക്കുന്നത് അങ്ങനെ തന്നെയിരിക്കട്ടെ എന്നായിരുന്നു സൂര്യയുടെ മറുപടി. ഇഷ്ടം മാത്രമല്ല ഒപ്പം, ആളോട് ബഹുമാനവുമുണ്ടെന്നും സൂര്യ മോഹന്‍ലാലിനോട് പറഞ്ഞിരുന്നു. അത് മണിക്കുട്ടനാണോ എന്ന് പിന്നീട് റംസാന് സൂര്യയോട് ചോദിച്ചപ്പോള്‍ അക്കാര്യം സൂര്യ സമ്മതിക്കുകയും ചെയ്തു.
എന്നാല്‍ പിന്നാലെ നടക്കാന്‍ ഒന്നും പറ്റില്ലെന്നാണ് സൂര്യ പറഞ്ഞത്. ഇപ്പോഴിതാ, മണിക്കുട്ടനോട് ഇഷ്ടം തുറന്നു പറയുന്ന സൂര്യയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ”എനിക്ക് നിങ്ങളോട് ഇഷ്ടമുണ്ട് വിത്ത് ബഹുമാനം” എന്നാണ് മണികുട്ടനോട് സൂര്യ പറയുന്നത്.
അച്ഛനും അമ്മയും മാത്രമാണ് ഇതിന് മുമ്പ് തനിക്ക് ചെവി തന്നിരുന്നതെന്നും ഇവിടെ വന്നപ്പോള്‍ ആ പരിഗണന ലഭിച്ചത് മണിക്കുട്ടനില്‍ നിന്നുമാണ്, അതാണ് ഇഷ്ടവും ബഹുമാനവും തോന്നാന്‍ കാരണമായതെന്നും സൂര്യ പറയുന്നു.
നിലവില്‍ ബിഗ് ബോസിലെ ശക്തനായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് മണിക്കുട്ടന്. ശക്തമായ ആരാധക പിന്തുണയും മണിക്കുട്ടനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക