കണ്ണൂർ :ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വനിതാദിന പരിപാടികള്‍ സംഘടിപ്പിച്ചു. ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. ടി സുധ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ. സി കെ ബിന്ദു വനിതാ ദിനത്തിന്റെ പ്രസക്തി സംബന്ധിച്ചും ആയുര്‍വേദവും വനിതകളുടെ ആരോഗ്യവും എന്ന വിഷയത്തിലും ക്ലാസ്സെടുത്തു. സ്ഥാപനത്തിലെ ജീവനക്കാരുടെ നേതൃതവത്തില്‍ ഡോ. സനല്‍ സംവിധാനം ചെയ്ത അമ്മ എന്ന ഷോര്‍ട്ട് ഫിലിമിന്റെ പ്രദര്‍ശനവും നടന്നു.
ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീനിവാസന്, ഡോ. മല്ലിക,സീനിയര്‍ നേഴ്സ് ജയശ്രീ, അജിതകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക