ലണ്ടൻ: യുകെയിലെ ഒരു വീട്ടുമുറ്റത്ത് അപൂർവ്വ ഉൽക്കശില കണ്ടെത്തി. 300 ഗ്രാം ഭാരമുള്ള ഉൽക്കയാണ് കോട് വോൾട്സ് നഗരത്തിൽ നിന്നും കണ്ടെടുത്തത്. ജീവോൽപ്പത്തിയെ കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തിയ ഉൽക്കശില നൽകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. ആയിരക്കണക്കിന് വർഷങ്ങൾ ബഹിരാകാശത്തുകൂടി സഞ്ചരിച്ച ശേഷമാണ് ഉൽക്കകൾ ഭൂമിയിൽ പതിച്ചതായി കണ്ടെത്തിയിട്ടുള്ളത്.
സൗരയൂഥത്തിലെ ഏറ്റവം പുരാതനമായ കാർബണേഷ്യസ് കോൺട്രൈറ്റ് പദാർത്ഥങ്ങൾ കൊണ്ട് നിർമ്മിച്ചതാണിത്. ജലവും ജീവപദാർത്ഥങ്ങളും ഏങ്ങനെ രൂപീകൃതമായി എന്നതിനെ കുറിച്ച് കൂടുതൽ അറിയാൽ ഉൽക്കയിലെ കാർബണേറ്റ് ഘടകങ്ങളെ കുറിച്ചുള്ള പഠനത്തിലൂടെ അറിയാൻ സാധിക്കുമെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. ഭൂമിയിലെ ഏത് ശിലകളെക്കാളും ഏറ്റവും പഴക്കം ചെന്നവയാണ് ഉൽക്കാശിലകൾ.
ഫെബ്രുവരി 28ന് യുകെയിലും വടക്കൻ യൂറോപ്പിലും കാണപ്പെട്ട അഗ്നിഗോളത്തിൽ നിന്നും പതിച്ചതാണ് ഉൽക്ക എന്നാണ് പ്രഥമിക നിഗമനം. വീട്ട് മുറ്റത്ത് വീണ ഉൽക്ക ഉടമ എടുത്ത് സൂക്ഷിച്ച് വച്ച ശേഷം യുകെയിലെ മെറ്റിയർ ഒബസർവേഷൻ നെറ്റ്വർക്കിനെ വിവരം അറിയിക്കുകയായിരുന്നു. കേടുപാടുകൾ ഒന്നും കൂടാതെയാണ് ഉടമ ഉൽക്കശില തങ്ങളെ ഏൽപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഇത് പഠനം കൂടുതൽ സുതാര്യമാക്കും.
https://twitter.com/UKMeteorNetwork/status/1366156522120744963?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1366156522120744963%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fjanamtv.com%2F80359858%2F
പ്രതികരിക്കാൻ ഇവിടെ എഴുതുക