തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ നടന് വിനു മോഹന്റെ പേരും . കൊട്ടാരക്കര മണ്ഡലത്തിലാണ് താരത്തിന്റെ പേര് ബിജെപി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് ബിജെപി 115 സീറ്റുകളില്‍ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞടുപ്പ് സമിതി യോഗത്തിനുശേഷം ഉച്ചയ്ക്ക് ബിജെപി ദേശീയ നേതാക്കളും കേരത്തിലെ പാര്‍ട്ടി നേതൃത്വവും വീണ്ടും യോഗം ചേരും. ഇതിന് ശേഷമാകും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക.
സുരേഷ് ഗോപി തൃശ്ശൂരില്‍ മത്സരിക്കുകയാണെങ്കില്‍ തിരുവനന്തപുരത്ത് അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന നടന് കൃഷ്ണകുമാറിനെ പരിഗണിക്കാനാണ് തീരുമാനം. മത്സരിക്കാന്‍ സുരേഷ് ഗോപി വിമുഖത കാട്ടിയിരുന്നതായാണ് സൂചന. എന്നാല്‍ താരത്തെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ നടന്നുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക