മമ്മൂട്ടിയെ നായകനാക്കി നിര്‍മ്മിച്ച ചിത്രം വന്‍ പരാജയമായതിനെ കുറിച്ച് നടനും നിര്‍മ്മാതാവുമായ ദിനേശ് പണിക്കര്‍. മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ചയാളാണ് ദിനേശ് പണിക്കര്‍. താരം ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയെ വെച്ചെടുത്ത ചിത്രം പരാജയമായതിനെ കുറിച്ചും ലക്ഷങ്ങളുടെ നഷ്ടം വന്നതിനെ കുറിച്ചും വ്യക്തമാക്കിയിരിക്കുന്നത്.
1999ല്‍ പുറത്തിറങ്ങിയ സ്റ്റാലിന് ശിവദാസ് എന്ന ചിത്രത്തിന്റെ പരാജയത്തെ കുറിച്ചാണ് ദിനേശ് പണിക്കരുടെ വാക്കുകള്‍. ”മമ്മൂക്കയെ വെച്ച് ഞാന്‍ എടുത്ത ചിത്രമായ സ്റ്റാലിന് ശിവദാസ് വലിയ പരാജയമായിരുന്നു. അന്നത്തെ കാലത്ത് ആ ചിത്രത്തിന് 16 ലക്ഷത്തോളം നഷ്ടം വന്നിരുന്നു. 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് അത് വലിയ നഷ്ടമായിരുന്നു.”
”അന്ന് അത്പോയി കഴിഞ്ഞിട്ടും മമ്മൂക്ക ഇന്നും കാണിക്കുന്ന സ്നേഹമുണ്ട്. അന്ന് അത്രയും നഷ്ടം വന്നുവെങ്കിലും ഒരു രൂപ പോലും തിരിച്ച് കിട്ടിയില്ലെങ്കിലും എനിക്ക് വലിയൊരു ദുഖമില്ല” എന്നാണ് ദിനേശ് പണിക്കരുടെ വാക്കുകള്‍. കിരീടം, രജപുത്രന്‍, പ്രണയവര്‍ണ്ണങ്ങള്‍ എന്നിങ്ങനെ പത്തോളം ചിത്രങ്ങള്‍ ദിനേശ് പണിക്കര്‍ നിര്‍മ്മിച്ചിട്ടുണ്ട്.
ടി.എസ് സുരേഷ് ബാബു സംവിധാനം സ്റ്റാലിന് ശിവദാസ് ചിത്രം പൊളിറ്റിക്കല്‍ ക്രൈം ത്രില്ലര്‍ ആയാണ് എത്തിയത്. ജഗദീഷ്, ഖുശ്ബു, മധു, നെടുമുടി വേണു, ക്യാപ്റ്റന്‍ രാജു, സായ് കുമാര്‍, മണിയന്‍പിള്ള രാജു തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക