കണ്ണൂർ :ജില്ലയില്‍ മാര്‍ച്ച് 16 ചൊവ്വാഴ്ച സര്‍ക്കാര്‍ മേഖലയില്‍ 65 ആരോഗ്യ കേന്ദ്രങ്ങളിലും തളിപ്പറമ്പ ഐ എം എ ഹാള്‍, പിണറായി ആര് സി അമല യു പി സ്കൂള്‍, പാപ്പിനിശ്ശേരി സര്‍വീസ് ബാങ്ക് ഓഡിറ്റോറിയം എന്നിവിടങ്ങളിലും കൊവിഡ് വാക്സിനേഷന് നല്‍കും. ഈ കേന്ദ്രങ്ങളില്‍ 60 വയസ്സിന് മുകളിലുള്ള പൗരന്മാര് 45 നും 59 നും ഇടയില്‍ പ്രായമുള്ള ഗുരുതര രോഗം ബാധിച്ചവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് വാക്സിനേഷന് നല്‍കുക. മുന്‍ഗണനാ വിഭാഗങ്ങളിലുള്ള എല്ലാവര്ക്കും വാക്സിന് വിതരണം അതിവേഗം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് കൂടുതല്‍ സ്ഥലങ്ങളില്‍ വാക്സിനേഷന് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് .
സര്‍ക്കാര്‍ വാക്സിനേഷന് കേന്ദ്രങ്ങള്‍ കൂടാതെ 15 സ്വകാര്യ ആശുപത്രികളിലും വാക്സിനേഷന് സൗകര്യമൊരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്സിനേഷന് സൗജന്യമാണ്. സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കായ 250 രൂപ നല്‍കണം. കോവിന്‍ (https://www.cowin.gov.in) എന്ന വെബ്സൈറ്റോ ആരോഗ്യ സേതു ആപ്പോ വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് വാക്സിന് സ്വീകരിക്കാവുന്നതാണ്.
ചൊവ്വാഴ്ച വാക്സിനേഷന് കൊടുക്കുന്ന ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍.
‘സ്വപ്ന വേഷം ചെയ്യാനൊരുങ്ങി സാമന്ത’; ശകുന്തളയായി സമാന്ത, ദുഷ്യന്തനായി ദേവ് മോഹന്‍
പയ്യന്നൂര്‍ അനമായ ഹോസ്പിറ്റല്‍, സബാ ഹോസ്പിറ്റല്‍, പയ്യന്നൂര്‍ ഐ ഫൗണ്ടേഷന്, പയ്യന്നൂര്‍ സഹകരണാശുപത്രി, തലശ്ശേരി സഹകരണാശുപത്രി, ടെലി മെഡിക്കല്‍ സെന്റര്‍, കണ്ണൂര്‍ ശ്രീചന്ദ് ഹോസ്പിറ്റല്‍, ആസ്റ്റര്‍ മിംസ്, ജിം കെയര്‍ ഹോസ്പിറ്റല്‍, കൊയിലി ഹോസ്പിറ്റല്‍, അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ അശോക ഹോസ്പിറ്റല്‍, ഇരിട്ടി അമല ഹോസ്പിറ്റല്‍, ശ്രീകണ്ഠപുരം രാജീവ് ഗാന്ധി സഹകരണാശുപത്രി, പേരാവൂര്‍ അര്‍ച്ചന ഹോസ്പിറ്റല്‍.
വാക്സിനേഷന് കേന്ദ്രത്തില്‍ പോകുമ്പോള്‍ ആധാര്‍ കാര്‍ഡോ അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡോ കൈയ്യില്‍ കരുതണം. 45 നും 59 നും ഇടയിലുള്ളവര്‍ രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ ഒപ്പിട്ട കോമോര്ബിഡിറ്റി സര്‍ട്ടിഫിക്കറ്റ് വാക്സിനേഷന് കേന്ദ്രത്തില്‍ സമര്‍പ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക