വാഹനങ്ങളെക്കുറിച്ചുള്ള അവബോധം കേരളത്തിൽ കൂടുതലാണെന്ന് ‘ഏഥര്‍ എനര്‍ജി’യുടെ സഹ സ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമായ സ്വപ്നില്‍ ജെയിന് പറഞ്ഞു. പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളാണ് ‘ഏഥര്‍ എനര്‍ജി’. ഇന്ധനവില വർധിച്ചതോടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് കൂടിയിരിക്കുകയാണ്. തങ്ങളുടെ ഇന്റലിജന്റ് ഇലക്ട്രിക് സ്കൂട്ടറുകളുടെ പ്രത്യേകത പെട്രോളിലോടുന്ന സ്കൂട്ടറുകളെ അപേക്ഷിച്ച് പത്തിലൊന്ന് ചെലവേ വരികയുള്ളു എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് വാക്സിനേഷന് കൂടുതല്‍ കേന്ദ്രങ്ങളില്‍
കമ്പനി നിലവിൽ വിപണിയിലെത്തിച്ചിരിക്കുന്നത് ഏഥര്‍ 450 പ്ലസ്, 450 എക്സ് എന്നിങ്ങനെയുള്ള രണ്ട് മോഡലുകളാണ്. ഇക്കണോമി മോഡിലാണെങ്കില്‍ ഫുള്‍ ചാര്‍ജില്‍ 80-85 കിലോമീറ്ററും സ്പോര്‍ട്സ് മോഡില്‍ 65 കിലോമീറ്ററും വരെ ഓടും. ഫുള്‍ ചാര്‍ജിന് മൂന്നു യൂണിറ്റ് വൈദ്യുതി മതിയാകുമെന്നും കമ്പനി അവകാശപ്പെടുന്നു.
ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിച്ചാലും പോകില്ല; കാരണം വ്യക്തമാക്കി നിഖില വിമല്‍
കേരളം വലിയ സാധ്യതയുള്ള വിപണിയാണെന്നും ഏഥറിന്റെ ഇന്ത്യയിലെ തന്നെ ഏഴാമത്തെ സെന്ററാണ് കൊച്ചിയിലേതെന്നും സ്വപ്നില്‍ ജെയിന് വ്യക്തമാക്കി. കൊച്ചിക്ക് പുറമെ കോഴിക്കോടും സെന്റർ തുറക്കാൻ കമ്പനി ആലോചിക്കുന്നുണ്ട്.
‘ഫോട്ടോയ്ക്ക് മുന്നില്‍ നില്ക്കുന്ന ഒരു പെണ്‍കുട്ടി’, ഫോട്ടോകളുമായി അനശ്വര രാജൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക