കോന്നി: എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് കോന്നിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഉപവരാണാധികാരിയായ കോന്നി ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ റ്റി വിജയകുമാര്‍ മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ബിജെപി ജില്ലാ കമ്മറ്റി അംഗം സുരേഷ് കാവുങ്കല്‍ പിന്തുണക്കുന്ന ഒരു സെറ്റ് പത്രികയാണ് ഇന്നലെ നല്‍കിയത്.
ജില്ലാ ജനറല്‍ സെക്രട്ടറി വി എ സൂരജ്, ബിഡിജെഎസ് മണ്ഡലം പ്രസിഡന്‍ഡ് ജി സോമനാഥന് എന്നിവര്‍ പിന്തുണക്കുന്ന രണ്ട് സെറ്റ് പത്രികകള്‍ കൂടി ഇന്ന് സമര്‍പ്പിക്കും. കോന്നി മണ്ഡലത്തില്‍ എന്‍ ഡി എ വിജയിച്ചാല്‍ കോന്നി വിമാനത്താവളം യാഥാര്ത്ഥ്യമാക്കുമന്ന് സുരേന്ദ്രന് പറഞ്ഞു.
കെ സുരേന്ദ്രന് കെട്ടി വക്കുന്നതിനുള്ള പണം സംഭാവന നല്‍കിയത് കോന്നി അരുവാപ്പും സ്വദേശികളായ സ്ത്രീകളാണ്. പത്രികാ സമര്‍പ്പണത്തിന് നിരവധി നേതാക്കള്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക