ഏറ്റുമാനൂർ ∙ ഏറ്റുമാനൂർ മണ്ഡലത്തിൽ സ്വതന്ത്രയായി മൽസരിക്കുമെന്ന് പ്രഖ്യാപിച്ച ലതിക സുഭാഷിനെ ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാർഥി പ്രിൻസ് ലൂക്കോസ് സന്ദർശിച്ചു. പ്രിൻസിനെ ഏറ്റുമാനൂരിലെ രാജകുമാരാ എന്നു വിളിച്ചാണു ലതിക കുമാരനല്ലൂരിലെ വീട്ടിലേക്കു ക്ഷണിച്ചത്. ലതികയുടെ കാൽക്കൽ വീണ് അനുഗ്രഹം ചോദിച്ച പ്രിൻസ് ലൂക്കോസ് യുഡിഎഫിനു ദോഷം ചെയ്യുന്ന സമീപനം എടുക്കരുതെന്നും ആവശ്യപ്പെട്ടു. എന്നാൽ വൈകിപ്പോയി, ക്ഷമിക്കണം എന്നായിരുന്നു ലതികയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക