തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്കായി വിവിധ പ്രചരണ ഗാനങ്ങള്‍ അണികള്‍ ഒരുക്കാറുണ്ട്. ഓരോ തെരഞ്ഞെടുപ്പിലും വ്യത്യസ്തത കൊണ്ടുവരാന്‍ പലരും ശ്രമിക്കാറുണ്ട്.
പലപ്പോഴും അതാത് കാലത്തെ ഹിറ്റ് സിനിമാ ഗാനങ്ങളുടെ ഈണത്തിലാണ് പ്രചരണ ഗാനങ്ങള്‍ ഒരുക്കാറുള്ളത്. അത്തരത്തില്‍ ഏറെ ഹിറ്റായ ഒരു ഗാനത്തിന്റെ ഈണത്തില്‍ പ്രചരണ ഗാനവുമായി എത്തിയിരിക്കുകയാണ് പൂഞ്ഞാര്‍ എം.എല്‍.എയായ പി.സി ജോര്‍ജ്. വിജയ് നായകനായി എത്തിയ മാസ്റ്ററിലെ വാത്തി റെയ്ഡ് ഗാനത്തിന്റെ ഈണത്തിലാണ് പി.സി ജോര്‍ജിന്റെ പ്രചരണ ഗാനം ഒരുക്കിയിരിക്കുന്നത്.
സിനിമാ സംവിധായകനും അഭിനേതാവുമായ ഷജീര്‍ ഷായുടെ നേതൃത്വത്തിലാണ് ഗാനം തയ്യാറാക്കിയിരിക്കുന്നത്.
‘ നിലവില്‍ ഈ നാട്ടിലുള്ള നേതാവാര്, തെറ്റ് കണ്ടാല്‍ ചൂണ്ടിക്കാട്ടാന്‍ വരുന്നൊരു നേതാവാര്’ പി.സിയാര് ദളപതി എന്നൊക്കെയാണ് ഗാനത്തിന്റെ വരികള്‍. വിഷ്ണു വര്ധന്, സന്തോഷ് എന്നിവരാണ് ഗാനം പാടിയിരിക്കുന്നത്.
ഗാനം പി.സി ജോര്‍ജ് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് എന്റെ കൊച്ച് കൂട്ടുകാരുടെ സഹായം എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ പി.സി ജോര്‍ജ് പങ്കുവെച്ചിരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക