ഒരു ചായക്കാരന് നിങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ആർക്കാണ് നിങ്ങളെ മനസിലാക്കാൻ സാധിക്കുകയെന്ന് തേയിലത്തോട്ടം തൊഴിലാളികളോട് പ്രധാനമന്ത്രി നരേന്ദ്രമോദി. തുടർന്നും അധികാരത്തിൽ തിരിച്ചെത്തിയാൽ അസമിലെ തേയിലത്തോട്ട തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുമെന്ന് അദ്ദേഹം വാഗ്ദാനം നൽകി.
എന്നാൽ, ബിജെപിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി മുന്നോട്ട് വന്നു. വലിയ രീതിയിൽ വിദ്വേഷം പരത്തുകയും ജനങ്ങളെ പരസ്പരം ഭിന്നിപ്പിച്ച് അസമിൽ അധികാരം നിലനിർത്താനാണ് ബി.ജെ.പിയുടെ ശ്രമമെന്നും രാഹുൽ പറഞ്ഞു. നാഗ്പുരിലുള്ള സംഘടന രാജ്യത്തെ മുഴുവൻ നിയന്ത്രിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക