ആദായ നികുതി വകുപ്പ് കിഫ്ബിയ്ക്ക് അയച്ച നോട്ടീസിൽ പ്രതികരണവുമായി സംസ്ഥാന ധനമന്ത്രി ടി.എം തോമസ് ഐസക്. കേരള ഇൻഫ്രാസ്ട്രാക്ടർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷനിൽ കിഫ്ബി വഴി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ സമർപ്പിക്കാനാണ് നോട്ടിസിലുള്ള നിർദേശം. കഴിഞ്ഞ അഞ്ചുവർഷ കാലയളവിലെ വിശദംശങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ, നോട്ടീസ് നൽകി തങ്ങളെ വിരട്ടാൻ നോക്കേണ്ടെന്നും അത്തരം വിരട്ടലുകൾ വടക്കേ ഇന്ത്യയിൽ മതിയെന്നും ഇങ്ങോട്ട് കേസ് കൊടുത്താൽ തിരിച്ചും കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണങ്ങളെ എതിർത്തതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പ് കൂടി കിഫ്ബി പദ്ധതികളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് നോട്ടിസുമായി രംഗത്തെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക