വയനാട് : കെപിസിസി വൈസ് പ്രസിഡന്റ് കെസി റോസക്കുട്ടി കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചതിനു പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍.
പാര്‍ട്ടിയില്‍ നിന്ന് സ്ഥാനങ്ങളെല്ലാം നേടിയ ശേഷം സീറ്റ് കിട്ടിയില്ല എന്ന് പറഞ്ഞ് രാജിവെക്കുന്നവരോട് തനിക്ക് പുച്ഛമാണെന്നും കെസി റോസക്കുട്ടി പോയതു കൊണ്ട് കോണ്‍ഗ്രസിന് ഒരു കുഴപ്പമില്ലെന്നും അജയ് തറയില്‍ പ്രതികരിച്ചു.‘കെസി റോസക്കുട്ടി രാജി വെച്ചു എന്ന് പറഞ്ഞിട്ട് ഞങ്ങള്‍ പ്രവര്‍ത്തകരെ അനുനയിപ്പിക്കേണ്ട കാര്യമൊന്നുമില്ല. അവര്‍ രാജിവെച്ച് അവരുടെ വഴിക്ക് പോയിക്കോളും. അവര്‍ ഹൈസ്കൂളിലെ അധ്യാപികയായിരുന്നു. അവരെ വിളിച്ച് 91 ലെ സ്ഥാനാര്‍ത്ഥിയാക്കി. ജയിച്ചു. അങ്ങനെ കോണ്‍ഗ്രസിലേക്ക് വന്നു. വനിതാകമ്മീഷന്റെ ചെയര്‍മാനാക്കി. കോണ്‍ഗ്രസില്‍ നിന്നും കിട്ടാവുന്നതിലധികം കിട്ടി,’ അജയ് തറയില്‍ പറഞ്ഞു.65 വയസ്സിലൊക്കെ പുതിയ ആള്‍ക്കാര്‍ക്ക് മാറിക്കൊടുക്കാതെ നിയമസഭയില്‍ മത്സരിക്കണമെന്നൊക്കെ പറയുന്നത് ശരിയല്ല. സ്ഥാനം ഉള്ളതു കൊണ്ടല്ലേ രാജിവെക്കുന്നത്. അവരൊക്കെ പോവുന്നത് കോണ്‍ഗ്രസിനെ ശുദ്ധീകരണത്തിലേക്കാണ് നയിക്കുകയെന്നും അജയ് തറയില്‍ പറഞ്ഞു. അവര്‍ പോവുന്നത് കൊണ്ട് വയനാട് ജില്ലയില്‍ ഒരു നഷ്ടവും സംഭവിക്കാന്‍ പോവുന്നില്ല. ലതികാ സുഭാഷ് പോയത് നിര്‍ഭാഗ്യകരമാണ്. എന്നാല്‍ കെസി റോസക്കുട്ടി പോയതില്‍ ഒരു കുഴപ്പവുമില്ലെന്നും അജയ് തറയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക