മന്ത്രി കെ.ടി.ജലീലിന്റെ മണ്ണായ തവനൂരിൽ ഇത്തവണ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഫിറോസ് കുന്നംപറമ്പിലിനെ ഇറക്കിയുള്ള യുഡിഎഫ് നീക്കം മുന്നോട്ടുപോവുകയാണ്. മികച്ച പ്രചാരണവും പിന്തുണയുമാണ് ഫിറോസിന് ലഭിക്കുന്നതെന്ന് യുഡിഎഫ് പ്രവർത്തകർ പറയുന്നു. ഫിറോസ് ചാരിറ്റിയുടെ മറവിൽ തട്ടിപ്പ് നടത്തി എന്ന ആരോപണം ആവർത്തിച്ച് ഉന്നയിച്ചാണ് എൽഡിഎഫ് സൈബർ ഇടങ്ങളിൽ പ്രചാരണം നടത്തുന്നത്. ഇതിന് ഫിറോസിന്റെ മറുപടി ഇപ്പോൾ വൈറലാവുകയാണ്.
‘ഫിറോസ് കുന്നംപറമ്പിൽ കള്ളനാണ്.. കള്ളനാണ്.. കള്ളനാണ് എന്നാണ് പറഞ്ഞോണ്ട് ഇരിക്കുന്നത്. ഇതൊക്കെ കണ്ടു പിടിക്കാൻ ഇവിടെ കേന്ദ്ര ഏജൻസികളുണ്ട്.. പൊലീസുണ്ട്.. വിജിലൻസുണ്ട്.. എല്ലാ സജ്ജീകരണങ്ങളുമുണ്ട്. അഞ്ചു കൊല്ലം ഭരിച്ചില്ലേ.. ആഭ്യന്തരം നിങ്ങളുടെ കയ്യിൽ തന്നെ അല്ലായിരുന്നോ.. എന്തായിരുന്നു പണി.. നിങ്ങൾക്ക് തെളിയിച്ചൂടാരുന്നോ.. അല്ലാതെ തിരഞ്ഞെടുപ്പ് വന്നപ്പോൾ ഇങ്ങനെ പറഞ്ഞോണ്ട് വല്ല കാര്യമുണ്ടോ. ജനം അത് തിരിച്ചറിയുന്നുണ്ട്…’ ഫിറോസ് പറഞ്ഞു.
https://www.facebook.com/watch/FirosKunnamparambilI/?__tn__=F
പ്രതികരിക്കാൻ ഇവിടെ എഴുതുക