മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസ് സിനിമയുടെ പൂജ ഇന്നലെ നടന്നിരുന്നു. മലയാള സിനിമാരംഗത്തെ നിരവധി പ്രമുഖർ ആണ് ചടങ്ങിൽ പങ്കെടുത്ത് മോഹൻലാലിന് ആശംസ അർപ്പിച്ചത്.
ഈ വേളയിൽ അധികം ആർക്കും അറിയാത്ത ഒരു ഓർമ പങ്കുവച്ചിരിക്കുകയാണ് നടൻ ദിലീപ്. ള്ളടക്കം സിനിമയുടെ സെറ്റിൽ വച്ചുണ്ടായ അനുഭവമാണ് താരം ചടങ്ങിൽ ഒത്തുകൂടിയവരോടു പറഞ്ഞത്.
മോഹൻലാലിന് പണ്ടു തൊട്ടേ സംവിധാനത്തെക്കുറിച്ച് ധാരണയുണ്ടെന്ന് തെളിയിക്കുന്നതായി ദിലീപിന്റെ വാക്കുകൾ.
‘ലാലേട്ടനിലെ സംവിധായകന്റെ കഴിവുകൾ വളരെ നേരത്തെ തന്നെ അറിഞ്ഞിട്ടുള്ള വ്യക്തിയാണ് ഞാൻ. ഉള്ളടക്കം എന്ന സിനിമ ചെയ്യുന്ന സമയത്ത് അതിലെ ഒരു സംഘട്ടന രംഗം ലാലേട്ടനാണ് ഒരുക്കിയത്.
അന്ന് ഞാനും ലാൽജോസുമായിരുന്നു അദ്ദേഹത്തിന്റെ സഹായികൾ. അവിടെ ഇടി ഇങ്ങനെ ഇടി എന്നൊക്കെ അദ്ദേഹം പറയുമ്പോൾ അതൊക്കെ ഞങ്ങൾ അനുകരിച്ചു കാണിക്കും.
ലാലേട്ടൻ സംവിധാനം ചെയ്യുന്നുവെന്ന് കേട്ടപ്പോഴെ അദ്ദേഹത്തോടു ഞാൻ ചെറിയൊരു വേഷം ചോദിച്ചിരുന്നു. പക്ഷേ ഇപ്പൊൾ ഇതിലെ അഭിനേതാക്കളെ കാണുമ്പോൾ അതിനു സ്കോപ്പില്ല എന്നു തോന്നുന്നു.’ ദിലീപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക