മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കു 10 കിലോഗ്രാം അരി 15 രൂപ നിരക്കില്‍ നല്‍കാനുള്ള തീരുമാനം തടഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനാണ് തടഞ്ഞത്.
മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 10 കിലോഗ്രാം അരി 15 രൂപ നിരക്കില്‍ നല്‍കാനായിരുന്നു തീരുമാനം. ഈസ്റ്റര്‍, വിഷു, റംസാന് പ്രമാണിച്ചാണ് അരി വിതരണം ചെയ്യാന്‍ തീരുമാനിച്ചത്.
എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് അരിവിതരണം തടഞ്ഞത്. അതേസമയം പെരുമാറ്റച്ചട്ടം വരുന്നതിന് മുന്‍പാണ് സര്‍ക്കാര്‍ അരിവിതരണത്തിന് ഉത്തരവിട്ടതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ഫെബ്രുവരി നാലിനായിരുന്നു സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക