മലയാളത്തിലും അന്യഭാഷാ സിനിമാ ലോകത്തും ഏറെ ആരാധകരുള്ള നടിയാണ് മഞ്ജു വാര്യർ. പതിനാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമാ ലോകത്ത് തിരിച്ചെത്തിയിട്ടും ആരാധകരുടെ മനം കവരുന്ന കഥാപാത്രങ്ങളുമായി വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കുകയാണ് മഞ്ജു വാര്യർ. മഞ്ജു വാര്യരും മമ്മൂട്ടിയും ഒന്നിച്ചെത്തിയ ദി പ്രീസ്റ്റ് എന്ന ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ താരത്തിന്റേതായി പുറത്തിറങ്ങിയ പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
മഞ്ജു വാര്യരുടെ മൊബൈലിന് എന്തു സംഭവിച്ചു? അന്ന് നടന്നത്
വെള്ള നിറത്തിലുള്ള ടോപ്പും കറുത്ത മിഡിയും ധരിച്ചു നിൽക്കുന്ന മഞ്ജുവാര്യരുടെ പുതിയ ചിത്രം നിമിഷ നേരംകൊണ്ടാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തത്. താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചതുർമുഖം എന്ന സിനിമയുടെ പത്രസമ്മേളനത്തിനെത്തിയതാണ് താരം. പ്രായം ഒരു വിഷയമല്ലെന്ന് വിളിച്ചു പറയുകയാണ് വീണ്ടും മഞ്ജു വാര്യരെന്നാണ് സോഷ്യൽ മീഡിയയിൽ പൊതുവെയുള്ള അഭിപ്രായം. നിരവധി പേരാണ് മഞ്ജുവിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്.
മലയാളത്തിലെ ആദ്യ ടെക്നോ ഹൊറര്‍ ചിത്രം എന്ന അവകാശവാദവുമായാണ് ചതുര്‍മുഖം എത്തുന്നത്. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ജിസ് ടോംസ് മൂവിയുടെ ബാനറില്‍ ജിസ് ടോംസ്, ജസ്റ്റിന് തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം അഭയകുമാര്‍ കെ, അനില്‍ കുര്യന് എന്നിവര്‍ ചേര്‍ന്ന് നിർവഹിക്കുന്നു.
അന്ന് ലാലേട്ടൻ സംവിധാനം ചെയ്തപ്പോൾ ഞാൻ സഹായി; അക്കഥ പറഞ്ഞ് ദിലീപ്
നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവന്‍ പ്രജോദ് തുടങ്ങിയ താര നിരകളും ചിത്രത്തിൽ അണിനിരക്കുന്നു. നവാഗതരായ രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക