ജോജു ജോര്‍ജ്, പൃഥ്വിരാജ്, ഷീലു എബ്രഹാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡോമിന് ഡി സില്‍വ സംവിധാനം ചെയ്യുന്ന ‘സ്റ്റാര്‍’ റിലീസിന് ഒരുങ്ങുകയാണ്.
ചിത്രം ഏപ്രില്‍ 9ന് ആണ് പ്രദര്‍ശനത്തിനെത്തിന് എത്തുന്നത്. അബാം മൂവിസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രം ‘ബെസ്റ്റ് ഓഫ് മിത്ത്സ്’ എന്ന ടാഗ് ലൈനോടെയാണ് എത്തുന്നത്.
ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്റ്റാര്‍ എന്ന പേര് വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തി ഉള്ളതാണ് എന്നാണ് പോസ്റ്ററില്‍ നിന്ന് വ്യക്തമാകുന്നത്. ചിത്രത്തില്‍ എക്സ്റ്റന്‍ഡഡ് കാമിയോ റോളിലാണ് പൃഥ്വിരാജ് എത്തുന്നത് .
നായക നിരയിലെ ജോജു- പൃഥ്വിരാജ് കോംമ്പോ തന്നെയാണ് ചിത്രത്തിന്റെ ഹൈലേറ്റ്. റോയ് എന്ന ഗൃഹനാഥനായി ജോജു വേഷമിടുമ്പോള്‍, ഡെറിക് എന്ന ഡോക്ടറുടെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ആര്‍ദ്ര എന്ന നായിക കഥാപാത്രമായാണ് ഷീലു എബ്രഹാം വേഷമിടുന്നത്.
റോയിയും ആര്‍ദ്രയും മക്കളുമടങ്ങുന്ന കുടുംബത്തില്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ഉടലെടുക്കുന്ന പ്രശ്നങ്ങളും, അതിലേക്ക് കടന്നു വരുന്ന ഡോ.ഡെറിക്കും തുടര്‍ന്ന് പ്രശ്നങ്ങള്‍ക്കുള്ള കാരണം കണ്ടെത്തുന്നതും പരിഹാരമാവുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക