നിരവധി സിനിമകളിൽ വേഷമിട്ടിട്ടുണ്ടെങ്കിലും പ്രഭാസ് എന്ന നടൻ ആരാധകരുടെ പ്രിയങ്കരനാകുന്നത് ബാഹുബലി എന്ന ചിത്രത്തിലൂടെയാണ്. ചിത്രത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങൾ വന്നതോടെ പ്രഭാസ് ലോക സിനിമാരാധകർക്ക് പ്രിയങ്കരനായത്. സൂപ്പർ കാറുകളുടെ ആരാധകനാണ് പ്രഭാസ്. ഇപ്പോഴിതാ ലംബോര്‍ഗിനിയുടെ ഏറ്റവും വില കൂടിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരം.
പാ രഞ്ജിത്ത് ചിത്രം ‘സര്‍പട്ടാ പരമ്പരൈ’യിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി വീഡിയോ
ലംബോര്‍ഗിനിയുടെ സ്പോര്‍ട്സ് കാറുകളില്‍ കേമനായ അവന്റഡോര്‍ എസ് റോഡ്സ്റ്റര്‍ മോഡലാണ് പ്രഭാസ് സ്വന്തമാക്കിയിരിക്കുന്നത്. ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ അള്‍ട്ര ലക്ഷ്വറി സൂപ്പര്‍ കാറാണ് അവന്റഡോര്‍ എസ് റോഡ്സ്റ്റര്‍. ഇന്ത്യൻ സിനിമാ താരങ്ങളിൽ അവന്റഡോര്‍ എസ് റോഡ്സ്റ്റര്‍ സൂപ്പര്‍ കാര്‍ സ്വന്തമാക്കിയിട്ടുള്ള ഏക സിനിമാ താരം പ്രഭാസ് ആണെന്നാണ് വിവരം. ലംബോര്‍ഗിനി അവന്റഡോര്‍ എസ് റോഡ്സ്റ്ററിന് പുറമെ, റോള്‍സ് റോയിസ് ഫാന്റം, ബി.എം.ഡബ്ല്യു എക്സ്3, ജഗ്വാര്‍ എക്സ്.ജെ.ആര്. തുടങ്ങിയ ആഡംബര വാഹനങ്ങളും പ്രഭാസിന്റേതായുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക