ആളുകള്‍ പല മാര്‍ഗങ്ങളിലൂടെയാണ് ടെന്‍ഷനെ മറികടക്കാന്‍ ശ്രമിക്കുന്നത്. നല്ല ഉറക്കം, വ്യായാമം, ഭക്ഷണം തുടങ്ങീ പല കാര്യങ്ങളും നമ്മുടെ ടെന്‍ഷനെ നിയന്ത്രിക്കാന്‍ സഹായിക്കും. പൊതുവെ പച്ചക്കറികളും പഴങ്ങളും ആരോഗ്യത്തിന് നല്ലതാണെന്നാണ് പറയാറ്.
ചില പച്ചക്കറികളില്‍ ഉയര്‍ന്ന അളവില്‍ സോഡിയം കാണപ്പെടുന്നു. ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് കുറച്ചാലും സോഡിയം കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് പലപ്പോഴും രക്തസമ്മര്‍ദ്ദം വർധിപ്പിക്കാൻ കാരണമായേക്കും. അതുകൊണ്ട് തന്നെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ ചില പച്ചക്കറികള്‍ ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്…അവയില്‍ ചിലതാണ് താഴെ പറയുന്നത്.
ചീര
ആരോഗ്യത്തിന് ഏറ്റവും നല്ലതായി കണക്കാക്കുന്ന ഇലക്കറിയാണ് ചീര. എന്നാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ ചീര കഴിക്കുന്നത് അത്ര നല്ലതല്ല. ഇതില്‍ ഉയര്‍ന്ന അളവിൽ സോഡിയം അടങ്ങിയിട്ടുണ്ട്. ചീരകളില്‍ തന്നെ ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയ പാലക് ചീര രോഗ പ്രതിരോധശേഷി ഉയർത്താൻ ഏറെ മികച്ചതാണ്. വൈറ്റമിന്‍ എ, കെ, ബി, മഗ്നീഷ്യം, കോപ്പര്‍, സിങ്ക്, ഫോസ്ഫറസ്, തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് പാലക് ചീര. പക്ഷെ ചീര അമിതമായി കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് ദോഷം ചെയ്യും.
കശുവണ്ടി
ധാരാളം കലോറിയും കൊഴുപ്പും അടങ്ങിയ ഒന്നാണ് കശുവണ്ടിപ്പരിപ്പ്. അതിനാല്‍ അമിത രക്തസമ്മര്‍ദ്ദമുള്ളവരും അമിതവണ്ണമുള്ളവരും ഉയര്‍ന്ന കൊളസ്ട്രോള്‍ ഉള്ളവരും കശുവണ്ടി കൂടുതൽ കഴിക്കാതിരിക്കുന്നതാണ് നല്ലത്.
ഉലുവ ഇലകൾ
ഉയർന്ന സോഡിയം അടങ്ങിയിട്ടുള്ളതിനാൽ ഹൈപ്പർടെൻഷൻ ഉള്ളവർ ഇലക്കറി കൂടിയായ ഉലുവ ഇലകൾ ഡയറ്റിൽ നിന്ന് ഒഴിവാക്കണം.
ലെറ്റൂസ്
പലപ്പോഴും സാലഡായി കഴിക്കുന്ന ലെറ്റൂസിൽ ചീരയുടെ അതേ അളവിൽ സോഡിയം കാണപ്പെടുന്നു, അതിനാൽ ഹൈപ്പർടെൻഷൻ പ്രശ്നങ്ങളുള്ള ആളുകൾ അത് കഴിക്കരുത്. എന്നിരുന്നാലും, ഇത് മറ്റ് ഉയർന്ന പൊട്ടാസ്യം ഭക്ഷണത്തോടൊപ്പം ചെറിയ അളവിൽ കഴിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക