തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍ വിജയിക്കുമെന്ന് 24 ന്യൂസ് മെഗാ പ്രീ പോള്‍ സര്‍വേ ഫലം. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്റണി രാജുവിനേക്കാള് രണ്ട് ശതമാനം വോട്ട് അധികം ലഭിച്ചായിരിക്കും കൃഷ്ണകുമാര്‍ വിജയിക്കുകയെന്നാണ് പ്രവചനം.
യു.ഡി.എഫിന്റെ വി.എസ് ശിവകുമാര്‍ മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും പ്രവചനം പറയുന്നു. നേമംമണ്ഡലത്തില്‍ മൂന്ന് മുന്നണികളും കട്ടയ്ക്ക് മത്സരമാണെന്നും ആരാണ് വിജയിയെന്ന് പ്രവചിക്കാനാവില്ലെന്നും സര്‍വേ പറയുന്നു.എല്‍.ഡി.എഫിന് 76 സീറ്റ് ലഭിക്കുമെന്നും യു.ഡി.എഫിന് 46 സീറ്റും എന്‍.ഡി.എയ്ക്ക് 1 സീറ്റുമാണ് പ്രവചനം. 17 ഇടത്തെ റിസല്‍ട്ട് പ്രവചനാധീതമാണെന്നും സര്‍വേ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക