എംഐ 11 സീരീസിൽ വരുന്ന എംഐ 11 അൾട്രാ, എംഐ 11 പ്രോ, എംഐ 11 ലൈറ്റ് 5 ജി സ്മാർട്ട്ഫോണുകൾ മാർച്ച് 29 തിങ്കളാഴ്ച ചൈനയിൽ ഷവോമി എംഐ സ്മാർട്ട് ബാൻഡ് 6 നൊപ്പം പുറത്തിറക്കി.
എംഐ 11 സീരീസിൽ മൂന്ന് പുതിയ സ്മാർട്ട്ഫോണുകൾ കഴിഞ്ഞ വർഷം ഡിസംബറിൽ ചൈനയിൽ അവതരിപ്പിക്കുകയും കഴിഞ്ഞ മാസം ആഗോളതലത്തിൽ ലഭ്യമാക്കുകയും ചെയ്യ്തു. ഷവോമി ഇതുവരെ എംഐ 11 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചിട്ടില്ലെങ്കിലും ഈ മുൻനിര സീരീസ് ഉടൻ തന്നെ രാജ്യത്ത് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് സിഎൻവൈ 5,999 (ഏകദേശം 66,400 രൂപ), 12 ജിബി + 256 ജിബി സ്റ്റോറേജ് മോഡലിന് സിഎൻവൈ 6,499 (ഏകദേശം 72,000 രൂപ), ടോപ്പ്-ഓഫ്-ലൈൻ 12 ജിബി റാം + 512 ജിബി സ്റ്റോറേജ് മോഡലിന് സിഎൻവൈ 6,999 (ഏകദേശം 77,500 രൂപ) എന്നിങ്ങനെ യഥാക്രമം ഷവോമി എംഐ 11 അൾട്രയുടെ വില വരുന്നു.
ബ്ലാക്ക് ആൻഡ് വൈറ്റ് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ വരുന്നത്.12 ജിബി റാമും 512 ജിബി സ്റ്റോറേജും വരുന്ന വൈറ്റ് സെറാമിക് സ്പെഷ്യൽ എഡിഷന് സിഎൻവൈ 6,999 (ഏകദേശം 77,500 രൂപ) വിലയുണ്ട്.
8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് സിഎൻവൈ 4,999 (ഏകദേശം 55,400 രൂപ) ആരംഭ വിലയിലാണ് എംഐ 11 പ്രോ പുറത്തിറക്കിയത്. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് സിഎൻവൈ 5,299 (ഏകദേശം 58,700 രൂപ), 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് സിഎൻവൈ 5,699 (ഏകദേശം 63,100 രൂപ) വില വരുന്നു.
ഈ സ്മാർട്ഫോൺ കറുപ്പ്, പച്ച, വെള്ള നിറങ്ങളിൽ ലഭ്യമാണ്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് സിഎൻവൈ 2,299 (ഏകദേശം 25,500 രൂപ), 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് സിഎൻവൈ 2,599 (ഏകദേശം 28,800 രൂപ) എന്നിങ്ങനെയാണ് എംഐ 11 ലൈറ്റ് 5 ജിയുടെ വില ആരംഭിക്കുന്നത്. സിട്രസ് യെല്ലോ, മിന്റ് ഗ്രീൻ, ട്രഫിൽ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.
മാർച്ച് 11 തിങ്കളാഴ്ച രാത്രി 7.30 മണിക്ക് സിഎസ്ടിയിൽ എംഐ 11 അൾട്ര, എംഐ 11 പ്രോ എന്നിവയുടെ പ്രീ-സെയിൽ ആരംഭിച്ചു. ഈ രണ്ട് സ്മാർട്ട്ഫോണുകളും ഏപ്രിൽ 2 മുതൽ ചൈനയുടെ വിപണിയിൽ നിന്നും വാങ്ങാൻ ലഭ്യമാകും. എംഐ 11 ലൈറ്റ് 5 ജി ഈ മാസം അവസാനം വിൽപ്പനയ്ക്കെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക