വാർഷികാടിസ്ഥാനത്തിൽ 120 ശതമാനത്തിന്റെ വർധനവുമായി ഫോർഡ് ഇന്ത്യ. 2021 മാർച്ചിൽ 7,746 യൂണിറ്റ് വാഹനങ്ങളാണ് ഫോർഡ് ഇന്ത്യ നിരത്തിലെത്തിച്ചത്. കഴിഞ്ഞ തവണ 3,519 യൂണിറ്റായിരുന്നു ഇതേ കാലയളവിലെ വിൽപ്പന. 2021 മാർച്ചിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എട്ടാമത്തെ കാർ നിർമാതാക്കളായി മാറുവാൻ ഫോർഡിന് സാധിച്ചത് നേട്ടമായിട്ടുണ്ട്. ഹോണ്ട, എംജി, നിസാൻ, ഫോക്സ്വാഗൺ, ജീപ്പ്, സ്കോഡ എന്നിവയെക്കാൾ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാർ ആണ് ഫോർഡ്.
“ഇ ശ്രീധരന് ധീരനായ രാഷ്ട്ര ശില്പി”; വിജയാശംസ നേര്‍ന്ന് മോഹന്‍ലാല്‍, വീഡിയോ
ഈ വർഷം ഫെബ്രുവരിയിൽ 5,775 യൂണിറ്റാണ് നേടിയത്. ഇതുമായി താരതമ്യം ചെയ്യുമ്പോഴും ഫോർഡിന് പ്രതിമാസ വിൽപ്പനയിൽ 34 ശതമാനം വളർച്ച കൈമുതലായുണ്ട്. ഇക്കോസ്പോർട്ട് വളരെക്കാലമായി ബ്രാൻഡിന്റെ ആശ്വാസമേകുന്ന മോഡലാണ്. ഇക്കോസ്പോർട്ടിനു പുറമെ ഫുൾ-സൈസ് എസ്യുവി വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി എൻഡവറും ഫോർഡിന് കരുത്തേകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക