നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷൻ കലാശക്കൊട്ട് വിലക്കിയതിനാൽ വാഹനങ്ങളിലാണ് അവസാനഘട്ട പ്രചാരണം നടന്നത് . വയനാട് ജില്ലയിൽ പ്രചാരണം 6 മണിക്ക് തന്നെ അവസാനിച്ചു. . മറ്റിടങ്ങളിൽ ഏഴു വരെയായിരുന്നു. പ്രചാരണം.
ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ റോഡ് ഷോ നടത്തി. നേമം മണ്ഡലത്തിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി പ്രചാരണം നടത്തി . കോഴിക്കോട് റോഡ് ഷോയിൽ പങ്കെടുത്ത ശേഷമാണ് രാഹുൽ ഗാന്ധി നേമത്തേക്ക് തിരിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നെടുങ്കണ്ടത്താണ് പ്രചാരണം നടത്തിയത്
മലപ്പുറം പൊന്നാനി പെരുമ്പടപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വൈകിട്ട് 5ന് പരസ്യ പ്രചാരണം നിർത്തിവച്ചു. രാഷ്ട്രീയ പാർട്ടികളുടെയും പൊലീസിന്റെയും തീരുമാനപ്രകാരമാണ് 2 മണിക്കൂർ മുൻപ് പ്രചാരണം നിർത്തിയത്.
Kerala Chief Minister Pinarayi Vijayan holds a roadshow in Kannur.
Kerala will go to polls in one phase on April 6th. pic.twitter.com/RICJrooirp
— ANI (@ANI) April 4, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക