കണ്ണൂര്‍: പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി കെഎം ഷാജി. സിപിഐഎമ്മിനെതിരെ പേരെടുത്ത് പറയാതെ രൂക്ഷ വിമര്‍ശനമാണ് കെഎം ഷാജി ഉന്നയിച്ചിരുന്നത്.
തെരഞ്ഞെടുപ്പ് കാലത്ത് കണ്ട ആട്ടിന്‍കുട്ടികള്‍ തോലഴിച്ച് ചെന്നായക്കളായിരിക്കുന്നെന്നും ഇവര്‍ ഈ ക്രൂരത അവസാനിപ്പിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നെന്നുമാണ് കെഎം ഷാജുയുടെ പ്രതികരണം.
‘തിരഞ്ഞെടുപ്പ് കാലത്ത് നാം കണ്ട ആട്ടിന്‍കുട്ടികള്‍ തോലഴിച്ചു വെച്ച് വീണ്ടും ചെന്നായ്ക്കളായിരിക്കുന്നു. എരീ ക്രൂരത അവസാനിപ്പിക്കാന്‍ ഒരു സാധ്യതയുമില്ലെന്നു നമുക്കുറപ്പുണ്ടായിരുന്നു.
കുറച്ചു കാലത്തെ ഇടവേള ജനത്തെ പറ്റിക്കാനുള്ളതാണെന്ന് നമ്മള് പറഞ്ഞു കൊണ്ടിരുന്നത് അത് കൊണ്ടാണ്. പ്രിയപ്പെട്ട മന്‍സൂറിന് പ്രാര്‍ഥനകള്‍. അള്ളാഹു പരലോകം നല്ലതാക്കട്ടെ. ആമീന്‍,’ കെഎം ഷാജി ഫേസ്ബുക്കില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക