റിയാലിറ്റി ഷോ റോഡീസ് റവലൂഷനിലൂടെ ശ്രദ്ധേയനായ ആളാണ് ഷകീബ് ഖാന്. മോഡലിംഗിലും സിനിമകളിലുമെല്ലാം താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. എന്നാൽ താരത്തിന്റേതായി പുറത്തുവന്ന ഇൻസ്റ്റാഗ്രാം പോസ്റ്റ് കണ്ട് അമ്പരപ്പിലാണ് സിനിമാ-മോഡലിംഗ് രംഗത്തുള്ളവർ. സിനിമയും മോഡലിംഗും താൻ ഉപേക്ഷിക്കുകയാണെന്നാണ് ഷകീബ് ഖാൻ അറിയിച്ചിരിക്കുന്നത്.
കേരളത്തിൽ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാദ്ധ്യത
‘ഷോബിസ് ഉപേക്ഷിക്കുകയാണ്. സിനിമകളിലും മോഡലിംഗിലും ഇനി പങ്കെടുക്കാനില്ല. നിരവധി നല്ല പ്രോജക്ടുകൾ മുന്നിലുണ്ട്. മോഡലിംഗ് മോഹവുമായി മുംബൈയില്‍ എത്തിയ താൻ വളരെ പെട്ടന്ന് തന്നെ പ്രശസ്തനാകുകയും നിരവധി ആരാധകരുള്ള വ്യക്തിയാകുകയും ചെയ്തെന്ന് അദ്ദേഹം പങ്കുവച്ചു. എന്നാല്‍ മരണാനന്തര ജീവിതത്തിന് വേണ്ടി താൻ ഒന്നും ചെയ്തില്ലെന്നും ഇനിയുള്ള ജീവിതം അതിന് വേണ്ടിയായിരിക്കുമെന്നും ഷകീബ് ഖാൻ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക