രാവിലെ ഉറക്കം ഉണർന്ന് ഒരു ദിവസം മികച്ചതാക്കാൻ പരിശ്രമിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഉച്ച ഊണിന് ശേഷമുള്ള മണിക്കൂറുകളും. കാരണം ഊണിന് ശേഷമുള്ള ഉറക്കവും അലസതയും മിക്കവരും നേരിടുന്ന വലിയ വെല്ലുവിളി തന്നെയാണ്. ഇത് ഏറ്റവും കൂടുതൽ കേൾക്കുന്നത് ഓഫീസ് അന്തരീക്ഷത്തിൽ തന്നെയാണ്. ഇതാ ഈ പ്രശ്നത്തിന് ചില കിടിലൻ ടിപ്സുണ്ട്
1. ഉച്ച സമയങ്ങളിലോ ഉച്ച ഊണിന് ശേഷമോ ചെയ്യുന്ന പ്രവൃത്തിയിൽ നിന്ന് ചെറിയ ഒരു ഇടവേള എടുക്കുക
2. ഓഫീസ് അന്തരീക്ഷത്തിലാണെങ്കിൽ ഒറ്റ തിരിഞ്ഞ് ഇരുന്ന് ആഹാരം കഴിക്കാതെ ഇരിക്കുക
3. കഠിനമായി ജോലികൾ ചെയ്തു കൊണ്ടിരിക്കുമ്പോൾ ഇടയ്ക്ക് അഞ്ച് മിനിറ്റ് ബ്രേക്ക് എടുക്കുക
4. കുറച്ചുനേരം അല്ലെങ്കിൽ ഒരു 40 സെക്കൻഡ് ജനലുകളിൽ കൂടി പ്രകൃതിയെ വീക്ഷിക്കുക
5. നല്ല മയക്കം തോന്നുകയാണെങ്കിൽ അൽപ്പ നേരം ഉറങ്ങുക
6. പാട്ട്/ വാദ്യോപകരണ വായന ആസ്വാദിക്കുന്നത് നല്ലതാണ്
7. കുറച്ചു നേരം കണ്ണ് അടച്ചിരിക്കുക
8. ഈ ദിവസം ഇനി ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് ചെയ്യു
പ്രതികരിക്കാൻ ഇവിടെ എഴുതുക