മിനിസ്ക്രീൻ – ബിഗ്സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് രഞ്ജിനി ഹരിദാസ്. അവതരണ ശൈലിയ്ക്ക് വേദിയിലെ പ്രാധാന്യം എത്രമാത്രമുണ്ടെന്ന് കാണിച്ചത് തന്നെ രഞ്ജിനിയാണെന്നാണ് ആരാധകർ പറയാറുള്ളത്. ഇംഗ്ലീഷും മലയാളവും ചേർത്തുള്ള രഞ്ജിനിയുടെ അവതരണം നിരവധി വേദികളിൽ കയ്യടികൾ നേടിയിട്ടുണ്ട്. അവതരണ മേഖലയിൽ മാത്രമല്ല, നിലപാടുകൾക്കൊണ്ടും രഞ്ജിനി ഹരിദാസ് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
കരീനയും സെയ്ഫും മോഹന്‍ലാലിന്റെ കടുത്ത ആരാധകര്‍..!
ഒരു സമയത്ത് നിലപാടുകൾക്കൊണ്ട് നിരവധി വിവാദങ്ങളും രഞ്ജിനിയെ പിന്തുടർന്നിരുന്നു. അതേസമയം വിവാദങ്ങളെ ഒന്നും തന്നെ വക വയ്ക്കാത്ത രഞ്ജിനിയ്ക്ക് നിരവധി ആരാധകരുമുണ്ട്. ചുരുക്കം ചില സിനിമകളിലും രഞ്ജിനി വേഷമിട്ടിട്ടുണ്ട്. ഇപ്പോഴും മിനിസ്ക്രീനിൽ സജീവമാണ് രഞ്ജിനി ഹരിദാസ്. ഇപ്പോഴിതാ രഞ്ജിനിയുടെ ചില ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. സാരിയിൽ അതി സുന്ദരിയാണ് താരം. രഞ്ജിനി തന്നെയാണ് തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക