കോവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമാണെങ്കിലും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്.
നാല് പരീക്ഷകള്‍ കൂടിയാണ് ഇനി നടക്കാനുള്ളത്. പരീക്ഷയ്ക്ക് എത്തുന്ന വിദ്യാര്‍ഥികള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനൊപ്പം കുട്ടികളുടെ ശരീര ഉൗഷ്മാവ് പരിശോധിച്ചായിരിക്കും പരീക്ഷയ്ക്ക് പ്രവേശിപ്പിക്കുക എന്നും വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. സിബിഎസ്ഇ, പിഎസ്സി, സര്‍വകലാശാല പരീക്ഷകള്‍ തുടങ്ങിയവ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു. ഇതിനിടെയാണ് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റില്ലെന്ന നിലപാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക