കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ് ആസിഫ് അലി–ജിസ് ജോയ് കൂട്ടുകെട്ട്. ഇരുവരും ഒന്നിക്കുന്ന നാലാമത് ചിത്രമാണ് എതാൻ പോകുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. ബൈസിക്കിൾ തീവ്സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും എന്നീ ചിത്രങ്ങൾക്കു ശേഷം വീണ്ടും ഇവരൊന്നിക്കുകയാണ്.
‘തെന്നിന്ത്യൻ സിനിമകളിൽ അഭിനയിക്കാൻ പേടിയാണ്’ ; തുറന്നു പറഞ്ഞ് കരീന കപൂർ
എന്നാൽ ഇത്തവണ ചിത്രത്തിനൊരു പ്രത്യേകതയുണ്ട്. ഇത്തവണ ഈ കൂട്ടുകെട്ട് പറയുന്നത് ഒരു ത്രില്ലറാണ്. ആസിഫിന് പിന്നാലെ ആന്റണി വർഗീസ്, നിമിഷ സജയൻ , റെബ മോണിക്ക എന്നിവരും ചിത്രത്തിലുണ്ടാകും. നീണ്ട താരനിര ഇല്ലാത്ത ചിത്രത്തിൽ ആറോ ഏഴോ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയായിരിക്കും കഥ സഞ്ചരിക്കുന്നതെന്ന് സംവിധായകൻ പറയുന്നു. ബോബി–സഞ്ജയുടെ കഥയ്ക്ക് ജിസ് ജോയ് തന്നെയാണ് തിരക്കഥ എഴുതുന്നത്.
ഇനി ‘ബേബി’ അല്ല, ഇനി നായിക; അഞ്ച് വര്‍ഷത്തിന് ശേഷം നയന്‍താര ചക്രവര്‍ത്തി വീണ്ടും സിനിമയിലേക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക