ഒമർലുലു ചിത്രം ധമാക്ക തീയേറ്ററിൽ പരാജയമായിരുന്നു. എന്നാൽ ആ പരാജയം പോലും തന്റെ ജീവിതത്തിൽ പോസിറ്റീവായാണ് ബാധിച്ചതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകൻ.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ
എന്തും പോസിറ്റീവായിട്ടാണ് എടുക്കുന്നതാണ് എന്റെ ശൈലി. പോസിറ്റീവ് ആയി ചിന്തിച്ചാൽ തനിയ വിജയം വരും. എന്നെ തെറിവിളിച്ച ആളുടെ കമന്റിനെയും ഇപ്പോൾ അങ്ങിനെയേ കാണുന്നുള്ളു…
എന്തെങ്കിലും നഷ്ടപ്പെടുമ്പോൾ ഞാൻ ദു:ഖിക്കാറില്ല. എന്തു നഷ്ടവും മറ്റൊരു ഗുണത്തിനാവും എന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. ധമാക്ക സിനിമ പരാജയപ്പെട്ടപ്പോൾ അതു മാറിച്ചിന്തിക്കാൻ പ്രേരണയായി. അതു വഴിയാണ് പവർ സ്റ്റാർ പോലെ വലിയൊരു പ്ലാറ്റ്ഫോമിലുള്ള പുതിയ സിനിമയുടെ പണിപ്പുരയിലേക്കു കടക്കാനും ഹിന്ദി ആൽബം വൻ വിജയമാക്കാനും സാധിച്ചത്….
പ്രതികരിക്കാൻ ഇവിടെ എഴുതുക