ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് കാനഡ വിലക്ക് ഏര്‍പ്പെടുത്തി. കോവിഡ് രോഗവ്യാപനം രൂക്ഷമായതോടെയാണ് 30 ദിവസത്തേയ്ക്ക് വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഇന്ത്യയ്ക്ക് പുറമെ പാക്കിസ്ഥാനില്‍ നിന്നുള്ള വിമാനങ്ങള്‍ക്കും വിലക്ക് ബാധകമാണ്. എന്നാല്‍ ചരക്ക് വിമാനങ്ങള്‍ക്ക് വിലക്കില്ല. മരുന്നുകള്‍ ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കളുടെ വിതരണം സുഗമമായി തന്നെ നടക്കുമെന്നും അദദ്ദേഹം അറിയിച്ചു.
ഇന്ത്യയില്‍ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നതോടെയാണ് വിലക്ക് ഏര്‍പ്പെടുത്താന്‍ കാനഡ തീരുമാനിച്ചത്. നിയന്ത്രണം താല്‍ക്കാലികമാണെന്നും സാഹചര്യങ്ങള്‍ അനുകൂലമായാല്‍ വിലക്ക് നീക്കുമെന്നും കാനഡ ഗതാഗത മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക