യു.കെയിലെ ആദ്യത്തെ കണ്ട്രി ക്ലബ്ബ് സ്റ്റോക്ക് പാര്‍ക്കിനെ ഏറ്റെടുത്ത് റിലയൻസ്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ രണ്ടാംതലമുറയുടെ സ്വന്തമായ യു.കെയിലെ ആദ്യത്തെ കണ്ട്രി ക്ലബ്ബാണിത്. മുകേഷ് അംബാനി ചെയര്‍മാനായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്റ്റോക്ക് പാർക്കിനെ ഏറ്റെടുത്ത വിവരം കമ്പനി തന്നെയാണ് പുറത്തു വിട്ടത്. 13 ടെന്നിസ് കോര്‍ട്ടുകള്‍, 49 ആഢംബര സ്യൂട്ടുകള്‍, 14 ഏക്കറോളം സ്വകാര്യ ഗാര്‍ഡനുകള്‍, 27 ഗോള്‍ഫ് കോഴ്സുകള്‍ എന്നിവയുടെ ഉടമകളാണ് ബ്രിട്ടനിലെ സ്റ്റോക്ക് പാര്‍ക്ക്.
പേടിപ്പെടുത്താൻ വീണ്ടും എത്തുന്നു കണ്‍ജറിങ് 3 ; ട്രൈലെർ പുറത്തുവിട്ട് അണിയറപ്രവർത്തകർ
ക്ലബ്ബ് ഇടപാടിന്റെ വിവരം കൂടി ഇതിനകം പുറത്തുവന്നിട്ടുണ്ട്. 79 മില്യണ്‍ ഡോളറിന്റേതാണ് ഇടപാടെന്നാണ് വിവരം. അതായത് 592 കോടി രൂപയുടെ ഇടപാട്. ഇതോടെ എണ്ണ വ്യവസായത്തില്‍ നിന്ന് വിനോദമേഖലയില്‍ കൂടി തങ്ങളുടെ ബിസിനസ് വേരുറപ്പിക്കുകയാണ് അംബാനി. ബ്രിട്ടീഷ് സിനിമാ വ്യവസായത്തില്‍ ഏറെ മികച്ച സ്ഥാനമാണ് കമ്പനിക്കുള്ളത്.
പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒന്നിക്കുന്നു; ചിത്രീകരണം പൂർത്തിയാക്കി ‘തീർപ്പ്’
പ്രതികരിക്കാൻ ഇവിടെ എഴുതുക