പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘തീർപ്പ്’. ലൂസിഫർ എന്ന പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിന് ശേഷം മുരളി ഗോപി തിരക്കഥ എഴുതുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് തീർപ്പിന്. സിനിമയുടെ ചിത്രീകരണം പൂർത്തിയായി എന്നാണ് വിവരം. ‘കമ്മാരസംഭവം’ എന്ന സിനിമയ്ക്ക് ശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
മോഹൻലാലിന്റെ വർത്തമാനങ്ങളിൽ ഞാനാണ് ലാലിനേക്കാൾ വലിയ നടൻ: സിദ്ദിഖ്
പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 48 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയിരിയ്ക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ആണ് നിര്‍മാണം നിർവഹിച്ചിരിക്കുന്നത്. സൈജു കുറുപ്പ്, ഇഷ തല്‍വാര്‍, ഹന്ന രജി കോശി എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. വിധി തീര്‍പ്പിലും പക തീര്‍പ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് തീര്‍പ്പ്!’ എന്ന അടിക്കുറിപ്പോടു കൂടിയായിരുന്നു സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക