കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന വിരുന്ന് എന്ന ചിത്രത്തിലൂടെ തമിഴ് താരം അര്ജുന് മലയാളത്തില്‍ വീണ്ടും വേഷമിടുന്നു. ദിലീപ് ചിത്രമായ ജാക്ക് ആന്‍ഡ് ഡാനിയല്‍, മരയ്ക്കാര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് അര്ജുന് കണ്ണന് താമരക്കുളത്തിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്.
ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. മെയ് 3 മുതല്‍ പീരുമേട്ടിലും, തിരുവനന്തപുരത്തുമായി വിരുന്നിന്റെ ചിത്രീകരണം ആരംഭിക്കും. നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ അഡ്വക്കേറ്റ് ഗിരീഷ് നെയ്യാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക