കൊല്ലം: നടനും സീരിയൽ താരവുമായ ആദിത്യൻ ജയനെതിരെ പൊലീസിൽ പരാതി നൽകി നടി
അമ്പിളി ദേവി. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ചാണ് അമ്പിളി ദേവി പരാതി
നൽകിയിരിക്കുന്നത്.
സൈബർ സെല്ലിനും കരുനാഗപ്പള്ളി എസിപിക്കുമാണ് പരാതി നൽകിയത്. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് തന്റെ സ്ത്രീത്വത്തെ അപമാനിക്കാനാണ് ആദിത്യൻ ശ്രമിക്കുന്നതെന്നും അമ്പിളിദേവി പരാതിപ്പെടുന്നു.
ഞായറാഴ്ച രാത്രിയോടെ ആദിത്യൻ ജയനെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ തൃശ്ശൂർ സ്വരാജ് റൗണ്ടിൽ
കണ്ടെത്തിയിരുന്നു. കൈഞരമ്പ് മുറിച്ച നിലയിലാണ് ആദിത്യൻ ജയനെ കണ്ടെത്തിയത്.എന്നാല്‍ ഇത് ആദിത്യന്റെ നാടകമെന്നാണ് അമ്പിളിയുടെ പക്ഷം
പ്രതികരിക്കാൻ ഇവിടെ എഴുതുക