ലോകസിനിമയും കൊവിഡ് പ്രതിസന്ധിയിലായിപ്പോയ കഴിഞ്ഞ ഒരു വര്‍ഷത്തെ ചിത്രങ്ങളിലെ മികവിനുള്ള ഓസ്കര് പുരസ്കാരങ്ങളുടെ പ്രഖ്യാപനം ആരംഭിച്ചു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30ന് ആരംഭിച്ച പ്രത്യേക ഷോയില്‍ ആണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു തുടങ്ങിയത്. മികച്ച സംവിധായികയായി ക്ലോയി ഷാവോ തെരഞ്ഞെടുക്കപ്പെട്ടു. നോമഡ് ലാന്റ് എന്ന ചിത്രത്തിനാണ് പുരസ്കാരം. ജൂദാസ് ദ ബ്ലാക്ക് മിസിയ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഡാനിയേൽ കലൂയ മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടു.മികച്ച ഡോക്യുമെന്ററി ഫീച്ചറിനുള്ള പുരസ്കാരം മൈ ഒക്ടോപസ് ടീച്ചർ സ്വന്തമാക്കി. മികച്ച സഹനടിക്കുള്ള പുരസ്കാരം മിനാരി എന്ന കൊറിയൻ ചിത്രത്തിലെ പ്രകടനത്തിന് യൂൻ യോ ജുങ് സ്വന്തമാക്കി.
ഓസ്കാർ ഗോസ് ടു….
മികച്ച സംവിധായിക: ക്ലോയി ഷാവോ ( ചിത്രം- നോമഡ് ലാന്റ്) മികച്ച സഹനടൻ: ഡാനിയേൽ കലൂയ( ചിത്ര- ജൂദാസ് ആന്റ് ദ ബ്ലാക്ക് മിസിയ) മികച്ച അവലംബിത തിരക്കഥ-ദ ഫാദർ മികച്ച തിരക്കഥ (ഒറിജിനൽ)- പ്രൊമിസിങ് യങ് വുമൺ മികച്ച വസ്ത്രാലങ്കാരം: മ റെയ്നീസ് ബ്ലാക്ക് ബോട്ടം മികച്ച വിദേശ ഭാഷാചിത്രം: അനദർ റൗണ്ട് (ഡെൻമാർക്ക്) മികച്ച ശബ്ദ വിന്യാസം: സൗണ്ട് ഓഫ് മെറ്റൽ മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം: റ്റു ഡിസ്റ്റൻന്റ് സ്ട്രേഞ്ചേഴ്സ് മികച്ച ഹ്രസ്വ ഡോക്യുമെന്റി (ഷോർട്ട് സബ്ജെറ്റ് ): കോളെറ്റ് മികച്ച ഡോക്യുമെന്ററി ഫീച്ചർ: മൈ ഒക്ടോപസ് ടീച്ചർ മികച്ച വിഷ്വൽ എഫക്ട്: ടെനെറ്റ് (ക്രിസ്റ്റഫർ നോളൻ) മികച്ച സഹനടി യൂൻ യോ ജുങ് (ചിത്രം- മിനാരി)
പരമ്പരാഗത വേദിയായ ഡോള്‍ബി തിയറ്ററുകളിലും ചടങ്ങുകള്‍ ഉണ്ടെങ്കിലും ഇത്തവണത്തെ മുഖ്യവേദി ലോസ് ഏഞ്ചല്‍സിലെ പ്രധാന റെയില്‍വേ സ്റ്റേഷന് ആയ യൂണിയന് സ്റ്റേഷന് ആണ്. സാമൂഹിക അകലം ഉറപ്പുവരുത്താനായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ മാറ്റത്തില്‍ വേദിയാവുന്ന യൂണിയന് സ്റ്റേഷന് ഡാര്‍ക് നൈറ്റ് റൈസസ്, പേള്‍ ഹാര്‍ബര്‍ ഉള്‍പ്പെടെ നിരവധി ഹോളിവുഡ് ചിത്രങ്ങള്‍ക്ക് ലൊക്കേഷന്‍ ആയിട്ടുമുണ്ട്.
സംവിധായകന് സ്റ്റീവന്‍ സോഡര്‍ബെര്‍ഗിന്റെ നേതൃത്വത്തിലാണ് ഷോയുടെ നിര്‍മ്മാണം. വേദികളില്‍ നേരിട്ടെത്തുന്നവര്‍ക്കു പുറമെ പല അതിഥികളും നോമിനേഷന് ലഭിച്ചവരും പല സ്ഥലങ്ങളില്‍ നിന്നായി ഉപഗ്രഹസഹായത്തോടെ പങ്കെടുക്കും. സൂം മീറ്റിംഗ് ഒഴിവാക്കിയിട്ടുണ്ട്. പതിവുപോലെ ഇക്കുറിയും ഷോ അവതാരകന് ഉണ്ടാവില്ല. കഴിഞ്ഞ തവണത്തെ പുരസ്കാര ജേതാക്കളില്‍ മിക്കവരും പുരസ്കാര ദാതാക്കളായി എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക