കണ്ണൂര്‍ :കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ തപാല്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയം രണ്ട് മണി വരെയാക്കി ചുരുക്കി ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഉത്തരവിറക്കി. നിലവില്‍ മെയ് എട്ട് വരെയാണ് ഈ ക്രമീകരണം. ഇതനുസരിച്ച് കണ്ണൂര്‍ ഡിവിഷനിലെ ഹെഡ് പോസ്റ്റ് ഓഫീസ് അടക്കമുള്ള മുഴുവന്‍ പോസ്റ്റ് ഓഫീസുകളും രണ്ട് മണി വരെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. തപാല്‍ ഉരുപ്പടികളുടെ ബുക്കിംഗ്, സേവിങ്സ് ബാങ്ക് തുടങ്ങിയ വിവിധ കൗണ്ടര്‍ സേവനങ്ങളും ഇതിനനുസരിച്ച് ക്രമീകരിക്കുമെന്നും പൊതുജനങ്ങള്‍ ഈ ക്രമീകരണവുമായി സഹകരിക്കണമെന്നും കണ്ണൂര്‍ പോസ്റ്റല്‍ സൂപ്രണ്ട് അറിയിച്ചു.
എന്നെ ചേര്‍ത്ത് പിടിച്ച ശക്തിയായി അവള്…. ‘ഒടുവില്‍ ആ സത്യം പുറത്തുവന്നല്ലേ? സുപ്രീയ
തപാല്‍ അയക്കുന്നത്തിലുള്ള സമയവ്യത്യാസമനുസരിച്ചായിരിക്കും അതാത് പോസ്റ്റ് ഓഫീസുകളുടെ കൗണ്ടര്‍ സേവനങ്ങളും ലഭിക്കുക. അതിനാല്‍ സമയക്രമീകരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് അതാത് തപാല്‍ ഓഫീസുകളുമായി ബന്ധപ്പെടേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക